എഴുത്ത്
എഴുത്തു പാതിയിൽ മുടങ്ങുമ്പോൾ (മുടക്കുമ്പോൾ) ഞാൻ കട്ടിയുള്ള മുള്ളുകളാവും. നിർദയം നോവിക്കും; ആർക്കും പൊറുക്കാനാവാത്ത പോലെ. എന്നെയും എഴുത്തു മുടക്കിയവരെയും പക നിറഞ്ഞ പോലെ ഞാൻ ചുട്ടെരിക്കും. പിന്നെ തൊട്ടാവാടിയുടെ ഇലകൾ പോലെ ഞാൻ തളർന്നു വീഴും. പ്രാണവേദന സഹിച്ച് എഴുതിത്തുടങ്ങിയാൽ പിന്നെ എഴുതി അവസാനിപ്പിക്കും വരെ എന്നെ വെറുതെ വിടണം. എഴുതി തീർന്നാൽ ഞാൻ ശ്വസിക്കും, ജീവൻ തിരികെ കിട്ടിയ പോലെ. പിന്നെ ഞാൻ എനിക്ക് വഴങ്ങുന്ന ഞാനാണ്. അവൾ നിരുപദ്രവകാരിയാണ്, അനുസരണയുള്ളവളാണ്
Comments
Post a Comment