She
അവളത്ര സുന്ദരിയൊന്നും അല്ല. ഞാനവളെ പല വട്ടം കണ്ടിരിക്കുന്നു. നോക്കി നിന്ന് പോകാൻ ഞാനൊന്നും അവളിൽ കണ്ടില്ല. പക്ഷേ അവനെടുത്ത അവളുടെ ചിത്രങ്ങളിൽ എല്ലാം അവൾ അതിസുന്ദരിയായിരുന്നു. ഞാൻ കണ്ടിട്ടുള്ളത് ഇവളെയല്ലെന്നു പോലും ഞാൻ സംശയിച്ചു. പിന്നെ ഞാനവളെ വീണ്ടും കണ്ടു. നോക്കിയിരിക്കും തോറും
ഭംഗി കൂടി വരുന്ന എന്തോ മന്ത്രം അവൾക്കരിയമായിരിക്കണം. അല്ലെങ്കിലിതെന്ത് ഇന്ദ്രജാലം!
Comments
Post a Comment