होंगे कामयाब
ആദ്യമായി English കവിത മത്സരത്തിൽ എഴുതാൻ പോയത് എനിക്ക് ഓർമ്മയുണ്ട്. ഏത് ക്ലാസിൽ പഠിക്കുമ്പോഴാണ് എന്ന് കൃത്യമായി ഓർമ്മയില്ല; ഇനി ഉണ്ടായാലും ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ക്ഷീണമാണ്. English poem writing competition എന്നല്ലാതെ English versification എന്ന് അവർ മത്സരത്തെ വിളിച്ചപ്പോഴേ ഞാൻ ഓർക്കണമായിരുന്നു. മലയാളം കഥ മത്സരത്തിന് ഉപജില്ലാ മത്സരം കടന്നിട്ടുള്ള ധൈര്യത്തിലാണ് ഞാൻ അവിടേക്ക് പോയത്. ചെന്നപ്പോൾ ഒരു മുറി നിറയെ കുട്ടികളുണ്ട്. മലയാളം മത്സരങ്ങൾക്ക് auditorium നിറയുന്നത് വെച്ച് നോക്കുമ്പോൾ അവിടെ അതൊരു തിരക്ക് അല്ലായിരുന്നു. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, ഇരുണ്ട മുറിയും ബഹളവും. ടീച്ചർ വന്ന് വിഷയം തന്നു. 'Hatred.' കുറേപ്പേർ എഴുതിത്തുടങ്ങി. കുറച്ചുപേർ ചിന്തിച്ചു കൊണ്ടിരുന്നു. ക്ലാസ്സിൽ നിന്ന് രക്ഷപ്പെടാൻ വന്നവർ ഒരു വശത്തിരുന്ന് സംസാരിക്കുന്നു. ഞാൻ ബോർഡിലെ ആറ് letters നോക്കി ഇരിക്കുകയാണ്. എന്നെ കണ്ടാൽ ഞാൻ ബോർഡിൽ നിന്ന് കവിത വലിച്ചെടുക്കും പോലെയേ തോന്നൂ. പക്ഷേ ഞാൻ തകർന്നിരിക്കുകയായിരുന്നു. അന്നത്തെ എൻ്റെ പ്രായത്തിന് hatred എന്താണ് എന്ന് അറിയേണ്ടതായിരുന്നു. പക്ഷേ എനിക്ക് അതിൻ്റെ അർത്ഥം അറിയില്ലായിരുന്നു. പലവട്ടം ഉരുവിട്ടു നോക്കിയിട്ടും hatred എന്താണെന്ന് തെളിഞ്ഞുവന്നില്ല. Topic മനസ്സിലാവാതെ ഞാൻ എന്ത് എഴുതാൻ? ഞാൻ ചുറ്റിനും നോക്കി എഴുതാൻ വന്നവരൊക്കെ എഴുതുകയാണ്. ഇവരൊക്കെ hatred ൻ്റെ meaning അറിഞ്ഞിട്ട് തന്നെയാണോ? എന്റെ നെഞ്ചിനകത്ത് ആരോ കരഞ്ഞുകൊണ്ട് ഓടും പോലെ തോന്നി. ആരോടെങ്കിലും ചോദിച്ചാലോ? പരീക്ഷയ്ക്ക് പോലും ചോദിച്ചെഴുതുന്ന ശീലമില്ലാത്തതാണ്. ആരോടും ചോദിക്കാൻ എന്നിലെ 'പഠിപ്പി' അനുവദിച്ചില്ല. സമയം പൊയ്ക്കൊണ്ടിരുന്നു. ഒന്നും എഴുതാത്ത കടലാസ് എന്നെ നോക്കി ഉറങ്ങി. ടീച്ചർ വന്നു പറഞ്ഞു, "ഇനി 10 മിനിറ്റ് കൂടി." എഴുതാതെ പോകാനും വയ്യ. ഞാൻ ഏതാണ്ട് ഇങ്ങനെ എഴുതി.
They told me to write about hatred
What is hatred? Shall I ask?
I don't know what it means.
It is a vacuum in my heart,
The tender tears in my eyes,
The silence of unspoken word.
I can't write a poem on that.
തോറ്റില്ല, എഴുതിയല്ലോ എന്നോർത്ത് ഞാൻ ക്ലാസ്സിലേക്ക് മടങ്ങി. അന്ന് വൈകിട്ട് hatred എന്തെന്നറിഞ്ഞു. അയ്യേ....എന്ന് പലവട്ടം എൻ്റെ മനസ്സ് എന്നോട് പറഞ്ഞു. അയ്യേ....ഇതായിരുന്നോ? അയ്യേ... ഇത് നിനക്ക് അറിഞ്ഞുകൂടായിരുന്നോ? അവസാനം കണ്ണുനിറഞ്ഞപ്പോൾ മനസ്സ് വിധിച്ചു, ഇനി ഇംഗ്ലീഷ് കവിത എഴുതാൻ പോയേക്കരുത്. ഇല്ല. പോവില്ല. മത്സരത്തിന്റെ വിധി വന്നു. എനിക്ക് കിട്ടിയില്ല. കിട്ടിയാൽ ലോകത്തെ വലിയ അഹങ്കാരി ഞാൻ ആയേനേ. ഇല്ലെങ്കിൽ അർഹിക്കാത്തതിന്റെ ഭാരം പേറി തളർന്ന മനുഷ്യനായേനേ. പക്ഷേ എൻ്റെ ജീവിതം വളരെ normal ആയിരുന്നു. പിന്നെയും ഞാൻ എഴുതി. കുറെ ഇംഗ്ലീഷ് കവിതയും എഴുതി. പക്ഷേ മത്സരത്തിനു പോകുന്നത് ഓർത്താൽ ആ മുറിയും മരവിപ്പും ഇരുട്ടും ബഹളവും നിറയും. വേണ്ടെന്നു വയ്ക്കും. പിന്നെ ഡിഗ്രിക്ക് പഠിക്കുമ്പോൾ മലയാളം കഥാരചന കഴിഞ്ഞ നേരത്ത് എൻ്റെ ട്രെയിൻ പോയതിനാലും, കൂട്ടുകാരിക്ക് company കൊടുക്കാൻ വേണ്ടിയും English short story writing competition ന് കയറി. ആ ആഴ്ച എൻ്റെ life ഇത്തിരി abnormal ആയിരുന്നു. "The room was empty, filled with..."
#होंगे कामयाब
Comments
Post a Comment