സ്നേഹം
എന്തിനെയാണ് ഞാൻ സ്നേഹിച്ചിട്ടുള്ളത്? കിനാവ് കാണാം, ഒപ്പമുള്ളതിനെ കുറിച്ച് പലവിധത്തിൽ നെയ്ത് നോക്കാം. സന്ധ്യ കുറുകി വരും പോലെ നിറം വരുന്നുണ്ടോ എന്ന് നോക്കാം. അത് ചിത്രമായാൽ സ്നേഹം തന്നെ. നഷ്ടപ്പെടുമ്പോഴും ഞാൻ സ്നേഹിക്കും, കിനാവിൽ എന്ന പോലെ. എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ എങ്ങനെയാണ് സ്നേഹിക്കുന്നത്? അളന്നു നോക്കി വേർതിരിക്കാൻ എനിക്കറിയാം. വലിച്ചെറിയാൻ അറിയാം, കാത്തു വയ്ക്കാനും. ഇതിലൊന്നിലും ഞാൻ സ്നേഹം കാണുന്നില്ല. തന്റേതാക്കാനുള്ള വ്യഗ്രത, വെറും സ്വാർത്ഥത.
Comments
Post a Comment