തേടൽ
എഴുതിയിട്ടതിന് ഒരർത്ഥമേ
ഉണ്ടായിരുന്നുള്ളൂ
ഞാൻ പറയാൻ ഉദ്ദേശിച്ചതിൻ്റെ.
പറയുമ്പോഴെന്താ?
ഞാൻ എഴുതുന്നവളല്ലേ
ഇരുട്ടറ പോലെയെന്തെല്ലാമോ
പറയാതെ പറഞ്ഞു മറച്ചു
വച്ചിരിക്കാമെന്നവരൊക്കെ നിനച്ചു
പിന്നെ വായിച്ചപ്പോൾ
എനിക്ക് പോലും തോന്നിപ്പോയി
സാഹിത്യം പഠിച്ചവളല്ലേ
ഇല്ലാത്തതുമുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നവൾ
നെറ്റിത്തടത്തിലെന്തെല്ലാമോ
മുറുകിയുരുകി നിറഞ്ഞു
നെഞ്ചിനകത്തായി എന്തോ
പുകഞ്ഞും ഞെരിഞ്ഞും വന്നു
കൈ തരിക്കുന്നു
നാവുണങ്ങുന്നു
Comments
Post a Comment