Home
അമ്മയുടെ ഗർഭപാത്രം മാറ്റാൻ തീരുമാനിച്ചപ്പോൾ നിങ്ങളുടെ വീട് നഷ്ടപ്പെടാൻ പോകുന്നുവെന്ന് എന്നോടും അനിയനോടും പറഞ്ഞത് അമ്മയാണ്. സർജറിയുടെ തലേന്ന് ഇതേ കാര്യം അപ്പയും പറഞ്ഞു. അമ്മയുടെ ഗർഭപാത്രം അല്ലേ ആദ്യത്തെ വീട് എന്ന പൊയറ്റിക് ആയ കൽപ്പനയോടെ, വളരെ 'പൊയറ്റിക് ആയ ദുഃഖ'ത്തോടെ ഞങ്ങൾ സർജറിക്ക് തയ്യാറായി. ഇപ്പോഴും അമ്മയുടെ ഗർഭപാത്രം എന്നത് എനിക്ക് കഥയോ കവിതയോ എഴുതാനുള്ള 'മെറ്റീരിയൽ' ആവുകയാണ്. യഥാർത്ഥത്തിൽ ഇവിടെ ഗർഭപാത്രം മാറ്റുക എന്നത് ഒരു ചോയിസ് മാത്രം ആയതിനാലും അതൊരു ഗതികേടായി മാറാത്തതിനാലും മാത്രം ലാഘവത്തോടെ അതിൻ്റെ കാല്പനികമായ വാതായനങ്ങൾ മാത്രം തേടി പോവുകയാണ് ഞങ്ങളൊക്കെ ചെയ്തത്. വീട് പോകുന്നുവെന്ന് ഞങ്ങളും, എടുത്തങ്ങ് കളയാൻ പോകുന്നുവെന്ന് അമ്മയും പറഞ്ഞു. അമ്മയുടെ ഗർഭപാത്രമാണ് ആദ്യത്തെ വീട് എങ്കിൽ അവിടെ നിന്നും പുറന്തള്ളപ്പെട്ടവരല്ലേ നമ്മളൊക്കെയും! ഒരിക്കലും തിരിച്ചു പോകാനാകാത്ത വീട്! വീട് നമ്മളെ ഉപേക്ഷിച്ചാൽ അതിൽ പിന്നീട് ഒരിക്കലും പഴയപോലെ ചുരുണ്ടുകൂടാൻ കഴിയാത്ത വിധം നാം രൂപാന്തരപ്പെടുന്നു. അമ്മയുടെ വയറ്റിൽ തലവെച്ച് കിടക്കുമ്പോൾ ആ വീടിൻ്റെ സാമീപ്യം എങ്കിലും കിട്ടാറുണ്ട്. ഇടയ്ക്...
Comments
Post a Comment